അടൂർ: ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്നു മുതൽ 26 വരെ നടക്കും.ദിവസവും രാവിലെ 5.30ന് ഗണപതി ഹോമം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.വൈകിട്ട് 7.30ന് പ്രഭാഷണം.23ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന.24ന് 11ന് രുഗ്മിണീ സ്വയംവരം,വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ.26ന് ഉച്ചയ്ക്ക് സമൂഹസദ്യ.എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യും.5.30ന് സമൂഹപ്രാർത്ഥന.