പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും 21ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു അറിയിച്ചു. മാർച്ചിലും,ധർണയിലും ജില്ലയിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും,കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ബാബു ജോർജ്ജ് അഭ്യർത്ഥിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് സംസ്ഥാന​ ജില്ലാ നേതാക്കൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.