20-chandrapra-myladumpara
പി.ഐ.പി കനാൽ വക്കിലെ കുണ്ടും കുഴിയും നിറഞ്ഞ് അപകടം മാടിവിളിക്കുന്ന തകർന്ന ചന്ദ്രപ്ര-മൈലാംടുംപാറ റോഡ്.

ഇലവും​തിട്ട: കനാൽ വക്കിലെ കോളനി റോഡ് ജീവൻ പൊലിയും വിധം അപകടനില​യിൽ. റോഡ് തകർന്ന് നാമാവശേഷമായിട്ടും പഞ്ചായത്ത് അധികൃതർക്ക് അനക്ക​മില്ല. ആലക്കോടിന് സമീപം പി.ഐ.പി കനാൽ അരികിലുളള അര കിലോമീറ്റർ ദൂരം വരുന്ന ചന്ദ്രപ്ര-മൈലാടുംപാറ റോഡാണ് തരിപ്പണമായിരിക്കുന്നത്.കുന്നിൻ മുകളിലുളള മലംചരിവിൽ പട്ടികജാതി സെറ്റിൽമെന്റ് കോളനിയിലെ 30 വീട്ടുകാർക്ക് പ്രധാന റോഡിൽ എത്താൻ ഈ ഉപറോഡാണ് ഏക ആശ്രയം.മെഴുവേലി,പത്തിശേരി,നെടിയകാല എന്നിവിടങ്ങളിൽ എത്താൻ 40ൽ അധികം വീട്ടുകാരും ഈ റോ​ഡിനെ ആശ്രയിക്കുന്നു.നാട്ടുകാരും കോളനി നിവാസികളും നിരവധി തവണ പരാതി നൽകിയിട്ടും കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മെഴുവേലി പഞ്ചായത്തിലെ 5, 6 വാർഡുകളിൽ ഉൾപ്പെട്ട ഈ റോഡ് ടാർ ചെയ്യനോ കോൺക്രീറ്റ് പണി നടത്തനോ അധികൃതർ തയാറായി​ട്ടില്ല. പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കി കോളനി നിവാസികളുടെ പരാതിക്ക് പരിഹാരം കണ്ടെത്തണമെന്ന് കോൺഗ്രസ് മെഴുവേലി മണ്ഡലം സെക്രട്ടറി ജിൻസി ജോൺ ആവശ്യപ്പെട്ടു.