പത്തനംതിട്ട: സൗഹൃദസംഘം ചരിത്ര ഗവേഷണ വിഭാഗം കോഴഞ്ചേരിയുടെ സമഗ്രമായ ചരിത്രം എഴുതി രേഖപ്പെടുത്താൻ തീരുമാനിച്ചു. പ്രഥമ ആലോചനാ യോഗം 21ന് വൈകിട്ട് 4ന് മോത്തി ടൂറിസ്റ്റ് ഹോമിൽ നടക്കും. സഹകരിക്കാൻ താൽപര്യമുള്ള ചരിത്രം അറിയാവുന്ന വ്യക്തികൾ, ചരിത്ര വിദ്യാർത്ഥികൾ, നേതാക്കൾ, വിവിധ രംഗങ്ങളിൽ പഠനം നടത്തിയവർ, പൊതുജനം എന്നിവർക്ക് യോഗത്തിൽ പങ്കെടുക്കാം. പ്രൊഫ.സുകു, മാമ്മൻ ജോർജ്ജ്, ഡോ.റെജി വർഗീസ് എന്നിവർ നേതൃത്വം നൽകും.
ഫോൺ: 9847438317.