പത്തനംതിട്ട : കിസാൻസഭ ജില്ലാസമ്മേളനം 22ന് തിരുവല്ല ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ, സംസ്ഥാന സെക്രട്ടറി എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.