അടൂർ: പഴകുളം എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ 7-മത് സംയുക്ത ക്രിസ്തുമസ് ആഘോഷം നുഹറോ 2019 25ന് നടക്കും. വൈകിട്ട് 3.30ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ഐക്യ ക്രിസ്മമസ് റാലി പഴകുളം ജംഗ്ഷൻ വഴി പഴകുളം സെന്റ് മാത്യുസ് മലങ്കര കത്തോലിക്ക പള്ളിയുടെ മാർ ഇവാനിയോസ് നഗറിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സമ്മേളനം മലങ്കര കത്തോലിക്കസഭ പത്തനംതിട്ട രൂപത ഡോ.യൂഹനോൻ മാർ ക്രിസോസം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും പി.ഇ.സി.എഫ് പ്രസിഡന്റ് ഫാ.ജോസഫ് സദനം അദ്ധ്യക്ഷത വഹിക്കും.സ്കൂൾ ജില്ലാ മേളയിൽ ഓട്ടമത്സരത്തിൽ സമ്മാനാർഹയായ സ്നേഹമറിയം വിത്സന് സ്വർണ്ണ പതക്കം ചടങ്ങിൽ സമ്മാനിക്കും.ജനറൽ കൺവീനർ ഏബ്രഹാം മാത്യു വീരപ്പള്ളിൽ സ്വാഗതവും ജനറൽ സെക്രട്ടറി വൈ.സൈമൺ കൃതജ്ഞതയും രേഖപ്പെടുത്തും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികളായ .ഫാ.ജോസഫ് സദനം,എം.ജി.രാജു,സി.വൈ.സൈമൺ, ഏബ്രഹാം മാത്യു വീരപ്പളളിൽ,സി.ജി.ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.