മുട്ടത്തുകോണം :എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പ് നാളെ മുതൽ 27 വരെ തുമ്പമൺ നോർത്ത് ഗവ.എച്ച്.എസ്.എസിൽ നടക്കും.അക്ഷര സമൃദ്ധി,സമദർശൻ, സ്വച്ഛഭാരത്,ഗാന്ധി സ്മൃതി എന്നിവയാണ് സ്കൂൾ നവീകരണ പരിപാടികൾ.നാളെ രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.തുമ്പമൺ നോർത്ത് ഗവ.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തും.10.30ന് വൈകിട്ട് 4ന് സമ്മേളനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും.ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ ക്യാമ്പ് സന്ദേശം നൽകും. മെഴുവേലി പൊലീസ് സ്റ്റേഷൻ സി.ഐ വിനോദ് കൃഷ്ണൻ മുഖ്യാതിഥിയാകും.യോഗ, സെമിനാറുകൾ, കൾചറൽ പ്രോഗ്രാം, അവലോകനം എന്നിവ നടക്കും.