തിരുവല്ല: പൗരത്വത്തിനെതിരെ ഡൽഹിയിലെ ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ സമരം ചെയ്തതിന് നേരെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ച് വിട്ട പൊലീസ് നടപടിക്കെതിരെ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേസ്റ്റേഷനലേക്ക് പ്രതിഷേധ മാർച്ച് നടത്തി.വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി സംസ്ഥാന വ്യാപകമായി വിദ്യാർത്ഥികൾ സമരത്തിനിറങ്ങണമെന്ന് എസ്.എസ്.എഫ് ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അനീസ് മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. മുത്തലിബ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി,സുധീർ വഴിമുക്ക്,നിസാമുദ്ദീൻ നിരണം,റിജിൻഷ കോന്നി, സയ്യിദ് ഉവൈസ് ഹഖ്,ഷമീർ, അസ്‌ലം,എന്നീവർ പ്രസംഗിച്ചു.