പത്തനംതിട്ട : തുമ്പമൺ നോർത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നാടകക്യാമ്പ് സംഘടിപ്പിക്കുന്നു. 22ന് രാവിലെ 10ന് സംസ്ഥാന അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സ്കൂൾ എസ്.എം.സിയുടെ ചുമതലയിൽ സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.