തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന ഗുരുഅരങ്ങ് യൂണിയൻതല ശ്രീനാരായണ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 8.30ന് ഭദ്രദീപ പ്രകാശനം തുടർന്ന് രജിസ്‌ട്രേഷൻ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷയിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ റിപ്പോർട്ട് അവതരിപ്പിക്കും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിക്കും.കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകും.യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.നേതാക്കളായ എ.പി.ജയൻ,കെ.പി ഉദയഭാനു,പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,ഡോ.കെ.ജി.സുരേഷ്,സുധാഭായി,ഗിരീഷ് മല്ലപ്പള്ളി, വിശ്വനാഥൻ വേട്ടവക്കോട്ട്,അനിൽചക്രപാണി,ഷാനിമോൾ കെ.സോമൻ,സന്തോഷ് ഐക്കരപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും. 22ന് 10.30ന് ചികിത്സാസഹായ വിതരണവും ആദരിക്കലും സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, നേതാക്കളായ അശോകൻ കുളനട,കെ.ജി.ബിജു, സുമേഷ് ആഞ്ഞിലിത്താനം,രാജേഷ് ശശിധരൻ,എം.മഹേഷ്,ശരത് ഷാജി,പി.എൻ. മണിക്കുട്ടൻ എന്നിവർ പ്രസംഗിക്കും.വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മാത്യു.ടി.തോമസ് ഉദ്‌ഘാടനം ചെയ്യും.ചലച്ചിത്ര സംവിധായകൻ ബ്ളസി സമ്മാനദാനം നടത്തും.കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.ശ്രീലേഖ രഘുനാഥ്‌, പ്രസന്നകുമാർ,ദീപു ശാന്തി,സുജിത്ത് ശാന്തി,പ്രസാദ് മുല്ലശേരി എന്നിവർ പ്രസംഗിക്കും. എൽ.പി,യു.പി,ഹൈസ്‌കൂൾ,ബിരുദതലങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുമെന്നും യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ,കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം ഇൻസ്‌പെക്റ്റിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ,ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ അനിൽ ചക്രപാണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.