20-ku-janeeshkumar
പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും, ജനപ്രധിനിധികളോടുമൊപ്പം എം.എൽ.എ റോഡ് നിർമാണം പരിശോധിക്കാൻ എത്തിയപ്പോൾ

കോന്നി :വകയാർ വള്ളിക്കോട് റോഡ് നിർമ്മാണം ജനുവരി 30നകം പൂർത്തിയാക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഏഴു കോടി രൂപ നിർമ്മാണ ചെലവിൽ വകയാർ മുതൽ കൈപ്പട്ടൂർ വരെ 9.3 കിലോമീറ്റർ ദൂരമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്.പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്.റോഡ് നിർമ്മാണം പൂർത്തിയാകാത്തത് വളരെയധികം ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും, ജനപ്രധിനിധികളോടുമൊപ്പം എം.എൽ.എ റോഡ് നിർമ്മാണം പരിശോധിക്കാൻ എത്തിയത്. ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും റോഡ് നിർമ്മാണം വൈകുന്നത് മൂലമുള്ള പ്രയാസങ്ങൾ എം.എൽ.എയെ അറിയിച്ചു.വളരെ വേഗത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എം.എൽ.എ പൊതുമരാമത്തു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.എം.എൽ.എ യോടൊപ്പം പഞ്ചായത്ത് അംഗങ്ങളായ മനോഹരൻ,പ്രസന്ന,രാജൻ, മിനി വിനോദ്, ജയശ്രീ സുരേഷ് എന്നിവരും പി.ജി.പുഷ്പരാജൻ,ആർ.മോഹനൻ നായർ, രാജേന്ദ്രൻ പിള്ള,വിജയൻ,രമേശ്,ഓമനക്കുട്ടൻ,വിനോദ്,ബൈജു മനു എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.