തിരുവല്ല: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ശോഭാ വിനു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,ഡി.സി.സി ജനറൽ സെക്രട്ടറി രജി തോമസ്,ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,സജി എം.മാത്യു, അരുന്ധതി അശോക്,ശോശാമ്മ തോമസ്,സൂസമ്മ പൗലോസ്,റീനി കോശി, അനു ജോർജ്ജ്,റീനാ സാമുവൽ,ശ്രീജിത്ത് മുത്തൂർ,അജി തമ്പാൻ, ഏലിയാമ്മ തോമസ്, മിനിമോൾ ജോസ്, ഗ്രെസി മാത്യു, ശോശാമ്മ മജു, ഷൈനാ വർഗീസ് എന്നിവർ പ്രസംഗിച്ചു.