തിരുവല്ല: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും രക്ഷകർതൃ ശാക്തീകരണവും പുല്ലാട് ബി.ആർ.സിയിൽ വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.വി.സുബിൻ, സാം ഈപ്പൻ, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ.വി.അനിൽ, ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി എന്നിവർ പങ്കെടുത്തു.