ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ഇന്ന് നടക്കും. ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ബിന്ദു മനോജ് ശ്രീശൈലത്തിന്റെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും.
നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മനോജ് പണിക്കർ ശ്രീശൈലം ഉദ്ഘാടനം ചെയ്യും. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ, ഉത്സവകമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, രാജി അന്തർജ്ജനം, ഷേർലി അനിൽ, അജിത്ത് കുമാർ പിഷാരത്ത്, സത്യൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
27ന് വൈകിട്ട് മൂന്നിന് കാവുംഭാഗം തിരുഎറാങ്കാവ് ദേവീക്ഷത്രത്തിൽ നിന്ന് ചക്കുളത്തുകാവിലേക്ക് തിരുവാഭരണ ഘോഷയാത്ര നടക്കും. മണിക്കുട്ടൻ നമ്പൂതിരി ഘോഷയാത്രക്ക് നേതൃത്വം നൽകും. 28ന് രാവിലെ 11.30ന് ചക്കരക്കുളത്തിൽ ആറാട്ടും മഞ്ഞനീരാട്ടും നടക്കും.