20-prathi

ആറൻമുള: ഐക്കര ജംഗ്ഷനിൽ കാനറാ ബാങ്ക് എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിലായി. ആൾത്താമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന ചിറ്റാർ തോമയേയും സംഘത്തെയും ആണ് ആറൻമുള പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 22നാണ് സംഭവം. എ.ടി.എം കൗണ്ടറിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇടശ്ശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ് എന്നിവരാണ് തോമയ്ക്ക് ഒപ്പം ഉണ്ടായിരുന്നയ്. സുമോദ് ആറൻമുള സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉല്ലാസ് നിരവധി കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിയാളുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ജയ്ദേവിന്റ നിർദ്ദേശാനുസരണം പത്തനംതിട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ.ദിജേഷ്, വേണു സി.കെ ,ബിജു ജേക്കബ്, സി.പി.ഓമാരായ ജോബിൻ, പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.