കോന്നി : ദ്രാവിഡ പഴമയുമായി അച്ചൻ കോവിൽ തങ്ക അന്നക്കൊടിയ്ക്കു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് രാവിലെ 10ന് പരമ്പരാഗത വിധി പ്രകാരം വരവേൽപ്പ് നൽകും. കോന്നി ഐരവൺ പുതിയകാവ് ക്ഷേത്രം വകയായുള്ളതും കോന്നി,ഐരവൺ,കോന്നി താഴം,അരുവാപ്പുലം എന്നീ നാല് കരകളിൽ എഴുന്നള്ളിച്ചു വരുന്ന അച്ചൻ കോവിൽ തങ്ക അന്നക്കൊടിയെ വിത്ത് വട്ടി ഒരുക്കി താംബൂലം സമർപ്പിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് വരവേൽക്കും. നെൽപ്പറ,നാണയപ്പറ,മഞ്ഞൾ പറ എന്നിവ സമർപ്പിക്കും. മലയ്ക്ക് കരിക്ക് പടേനി നടത്തി അച്ചൻ കോവിൽ തങ്ക അന്നക്കൊടിയിൽ നിന്നുള്ള പിടിപ്പണം കാവിൽ സ്വീകരിക്കും. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ ,വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാർമികത്വം വഹിക്കും.