പത്തനംതിട്ട: മലങ്കര കൾച്ചറൽ അസോസിയേഷന്റെയും സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് വയലത്തല ജുവനൈൽ ഹോമിലെ വിദ്യാർത്ഥികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കും.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്യും. മലങ്കര കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശ്ശേരി അദ്ധ്യക്ഷത വഹിക്കും. ചൈൽഡ് വെൽഫെയർ സെന്റർ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുഖ്യസന്ദേശം നൽകും. നൈനാൻ പുന്നവേലിയുടെ നേതൃത്വത്തിൽ വോയ്സ് ഒഫ് സെറാഫീം ക്രിസ്മസ് ഗാനശില്പം അവതരിപ്പിക്കും.
ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം, സാം ചെമ്പകത്തിൽ, സാം മാത്യു, സാം സി.കോശി, സാം പാറപ്പാട്ട്, എ.ടി. ജോൺ, മാത്യുസൺ പി. തോമസ് എന്നിവർ നേതൃത്വം നൽകും.