അടൂർ: അടൂർ മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ബില്ലിനെതിരെ പ്രകടനവും യോഗവും നടത്തി.കണ്ണങ്കോട് മസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി കവലയിൽ സമാപിച്ചു. യോഗം ചീഫ് ഇമാം സൈനുദീൻ ബാഖവി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് റഷീദാലി കൊച്ചുവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാഹുദീൻ കുരുന്താനത്ത്,അഡ്വ.ഹൻസലാഹ് മുഹമ്മദ്,അനസ് മുഹമ്മദ്,നിരപ്പിൽ ബുഷറ,അൻസാർ,അടൂർ സാബു, അഷറഫ്,റഷീദാലി പാറക്കൽ,നിരപ്പിൽ അഷറഫ്,അനീഷ് പനയാം കുന്നിൽ എന്നിവർ സംസാരിച്ചു.