പന്തളം : കേരള സർക്കാരിന്റെ പുഴ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി 'ഇനി ഞാനൊഴുകട്ടെ' എന്ന പേരിലുള്ള ജനകീയ ക്യാമ്പയിന് പന്തളം നഗരസഭയിൽ തുടക്കമായി. പെരുന്തോടിൽ നിന്ന് മുട്ടാറിലേക്ക് പോകുന്ന നീർച്ചാലിന്റെ പുനരുജ്ജീവനത്തിനായി സംഘാടകസമിതി ചേർന്ന് പുഴനടത്തം സംഘടിപ്പിച്ചു. ചെയർപേഴ്‌സൺ ടി.കെ.സതി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭ സെക്രട്ടറി ജി.ബനുജി, വാർഡ് കൗൺസിലർമാരായ നൗഷാദ് റാവുത്തർ, ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. 23ന് പൊതുജന പങ്കാളിത്തത്തോട് പെരുന്തോടിൽ നിന്ന് തുടങ്ങുന്ന നീർച്ചാൽ ശുചീകരിക്കാൻ യോഗം തീരുമാനിച്ചു.