പന്തളം:26ന് നടക്കുന്ന വലിയ സൂര്യഗ്രഹണ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെയും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചന്ദനക്കുന്ന് ഗവ: യു പി സ്‌കൂളിൽ ശാസ്ത്ര ക്ലാസ് നടത്തി. ഇലവുംതിട്ട എസ് എച്ച് ഒ വിനോദ് കൃഷ്ണൻ ടി.കെ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി എ അംഗം കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.പ്രശാന്ത്, സുധീഷ് ഉപേന്ദ്രൻ, അദ്ധ്യാപകരായ കെ.കെ.സുനിമോൾ, വി.കെ ശോഭനകുമാരി, രഞ്ജിനി, ഷൈജു പുത്തൻവീട്, അജിത്ത് എന്നിവർ സംസാരിച്ചു.