കോന്നി: വനേതര പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് വനംവകുപ്പ് അധികൃതരുമായി കെ.യു.ജനീഷ്‌കുമാർ, കോന്നി ഡി.എഫ്.ഒ
ശ്യാം മോഹൻലാൽ, റേഞ്ച് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. കാട്ടുപന്നികളെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചുകൊല്ലുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശപ്രകാരമുള്ള പഞ്ചായത്ത്തല കമ്മിറ്റികൾ ഡിസംബർ 24ന് രൂപീകരിക്കാൻ തീരുമാനിച്ചു.
എംഎൽഎയെ കൂടാതെ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ , റാന്നി ഡി. എഫ്.ഒ എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവരും, ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
24ന് രാവിലെ പത്തുമണിക്ക് കലഞ്ഞൂർ,ഏനാദിമംഗലം പഞ്ചായത്തുകളിലെ യോഗം കലഞ്ഞൂർ പഞ്ചായത്ത് ഹാളിലും, 11 മണിക്ക് അരുവാപ്പുലം പഞ്ചായത്ത് യോഗം പോസ്റ്റോഫീസ് ജംഗ്ഷനിലെ പഞ്ചായത്ത് ഹാളിലും, 12 മണിക്ക് കോന്നി, പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലെ യോഗം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും, രണ്ടു മണിക്ക് മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ യോഗം മലയാലപ്പുഴ പഞ്ചായത്ത് ഹാളിലും, മൂന്ന് മണിക്ക് തണ്ണിത്തോട് പഞ്ചായത്തിലെ യോഗം പഞ്ചായത്ത് ഹാളിലും,നാലുമണിക്ക് ചിറ്റാർ,സീതത്തോട് പഞ്ചായത്തുകളിലെ യോഗം ചിറ്റാർ പഞ്ചായത്ത് ഹാളിലും നടക്കും.