നിരണം : വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പളളിയിലെ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ 1947 - മത് ഓർമ്മപ്പെരുന്നാളിന്റെ ചരിത്ര പ്രസിദ്ധമായ പൊന്നും കുരിശ് വഹിച്ചുകൊണ്ടുളള റാസ വൈകിട്ട് 6ന് പരുമല പളളിയിൽ നിന്നും പ്രാർത്ഥിച്ച് ആശീർവദിച്ച് കടപ്ര വഴി നിരണം പളളിയിൽ എത്തിചേർന്നു.നാനാജാതി മതസ്ഥർ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥതയിൽ അഭയം തേടി പൊന്നും കുരിശും ദർശിച്ച് റാസയിൽ പങ്കെടുത്തു. ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടി ആയിരക്കണക്കിന് വിശ്വസികൾ നിരണം പളളിയിലേക്ക് വിശുദ്ധ മാർത്തോമ്മാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ എന്ന പ്രാർത്ഥനയോടെ റാസയിൽ പങ്കെടുത്തു.റാസ പളളിയിൽ എത്തിയ ശേഷം തൃശ്ശൂർ ഭദ്രാസനാധിപൻഡോ. യൂഹാനോൻ മാർ മിലിത്തിയോസ് സ്ലൈഹീക വാഴ്‌വ് നൽകി. നിരണം പെരുന്നാൾ ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് ഇന്ന് നടക്കും.