നിരണം : നിരണം പളളിയിലെ മാർത്തോമ്മാ ശ്ലീഹായുടെ 1947 - മത് ഓർമ്മപ്പെരുന്നാളിന്റെ പ്രധാനദിവസമായ ഇന്ന് രാവിലെ 8.15 ന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ അഞ്ചിൻമേൽ കുർബ്ബാന നടക്കും. 10ന് പ്രത്യേക തപാൽ കവർ പ്രകാശനം ഷാർദ സമ്പത്ത് (ചീഫ് പി.എം.ജി) നിർവഹിക്കും. തുടർന്ന് പളളിക്കടവ് കുരിശടിയിലേക്ക് റാസ. സ്ലൈഹീക വാഴ്‌വ്. തുടർന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്.