അടൂർ: ക്രിസ്മസ് ആഘോഷങ്ങൾക്ക് വേറിട്ട കാഴ്ചയും രുചിയും പകർന്ന് അഞ്ഞൂറ് കിലോയുള്ള കേക്ക്. അടൂർ എസ്.എൻ.ഐ ടി വിദ്യാർത്ഥികളാണ് കേക്ക് നിർമ്മിച്ചത്. നീതുബേബി നേതൃത്വം നൽകി. ഏഴടി ഉയരമുണ്ട്. മുപ്പതോളം കുട്ടികൾ മൂന്ന് ദിവസമായാണ് വാനിലയിൽ കേക്ക് നിർമ്മിച്ചത് .
.കോളേജിലെ എം.ബി.എ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേക്ക് ഫെസ്റ്റിവലും നടന്നു