റാന്നി : ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണം ജനകീയ സൗരോത്സവമാക്കാൻ വിപുലമായ പരിപാടികളുമായി പഴവങ്ങാടി ഗവ.യു.പി സ്‌കൂൾ. പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, സൗരക്കണ്ണട, റിഫ്‌ളക്ഷൻ മിറർ നിർമ്മാണം എന്നിവ നടന്നു. ഗണിതം, പ്രവർത്തി പരിചയം, ശാസ്ത്രം എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ നിർമ്മാണ പ്രവർത്തനം നടത്തിയത്. കുട്ടികളുടെ ഭവനസന്ദർശനങ്ങളും സൗരകണ്ണട, ലഘുലേഖ വിതരണവും ശ്രേദ്ധയമായി. പ്രവർത്തനങ്ങൾക്ക് പ്രഥമാദ്ധ്യാപകൻ രാജ്‌മോഹൻ തമ്പി നേതൃത്വം നൽകി. 24 ന് ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രഹണ കാഴ്ചയ്ക്കുളള സൗകര്യം ഒരുക്കും.