തിരുവല്ല: ചങ്ങനാശ്ശേരി ​ - കവിയൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങുന്നതിനാൽ നാലുകോടി മുതൽ ചങ്ങനാശ്ശേരി ബൈപ്പാസ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശ്ശേരിയ്ക്ക് പോകുന്ന വാഹനങ്ങൾ നാലുകോടി - പെരുന്തുരുത്തി വഴി എം.സി റോഡിൽ പ്രവേശിച്ചും പായിപ്പാട്ടേയ്ക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡിലൂടെ പെരുന്തുരുത്തി - നാലുകോടി വഴിയും യാത്ര തുടരേണ്ടതാണ്.