മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ചുങ്കപ്പാറ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന പഴം പച്ചക്കറി സ്റ്റാളിനോട്ട് ചേർന്ന് ക്രിസ്മസ് വിപണി ആരംഭിച്ചു. 23 വരെ ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, ഷാഹിദാ ബീവി, ഇ.കെ. അജി, ടി.എൻ വിജയൻ, ജാസ്മിൻ റഹിം, അസിസ് പൊടിപ്പാറ, അനീഷ് ചുങ്കപ്പാറ എന്നിവർ പ്രസംഗിച്ചു.