മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആനിക്കാട് പഞ്ചായത്തിലെ കാഞ്ഞിരത്തുങ്കൽ അംഗൻവാടിയിൽ വയോജന ക്ലബ്ബ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മിനുസാജൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഓമന സുനിൽ, അംഗം ഷിനി കെ. പിള്ള, അയിഷ റ്റി.കെ., സെലീനാ എന്നിവർ പ്രസംഗിച്ചു.