വാഴമുട്ടം: എസ്.എൻ.ഡി.പി യോഗം 1540-ാം നമ്പർ വാഴമുട്ടം ശാഖയുടെ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വരവ് ചെലവ് കണക്കും റിപ്പോർട്ടും പ്രസിഡന്റ് കെ.സി സുരേന്ദ്രൻ അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,ടി.പി സുന്ദരേശൻ,ജി. സോമനാഥൻ,പി.കെ പ്രസന്നകുമാർ, എസ്.സജിനാഥ്, കെ.എസ് സുരേശൻ,കെ.ആർ സലീലാനാഥ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ- സി.എസ് പുഷ്പാംഗദൻ (പ്രസിഡന്റ്), കെ. പീതാംബരൻ (വൈസ് പ്രസിഡന്റ്), ടി.എൻ ഗോപിനാഥൻ(സെക്രട്ടറി), പി.കെ പ്രസന്നകുമാർ (യൂണിയൻ കമ്മിറ്റി അംഗം),കെ.കെ വിജയരാജൻ,പി.ആർ. മധുസൂദനൻ,പി.എൻ സോമൻ,കെ.സി സുരേന്ദ്രൻ,സുധാവിജയൻ, സോമിനി ചന്ദ്രൻ (കമ്മിറ്റിയംഗങ്ങൾ)