പത്തനംതിട്ട: പൗരത്വ നിയമഭേദഗതിയിലും മംഗളൂരുവിൽ നടന്ന വെടിവെയ്പ്പിലും പ്രതിഷേധിച്ച് എസ്. എഫ് .ഐ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രകടനക്കാരുടെ കൊടിയുടെ കമ്പ്‌ കൊണ്ടുള്ള അടിയിൽ പൊലീസുകാർക്കും പരിക്കേറ്റു . വെള്ളിയാഴ്ച ഉച്ചക്ക് 12 ന് പോസ്റ്റ് ഒാഫീസിന് മുന്നിലായിരുന്നു സംഘർഷം.

കണ്ണങ്കരയിൽ നിന്ന് പ്രകടനമായി എത്തിയ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിന് മുമ്പിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. . ലാത്തിചാർജിൽ എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത്ത് ശശിധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ എബ്രഹാം, ഏരിയ വൈസ് പ്രസിഡന്റ് അനന്തുകണ്ണൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ അഫ്‌സൽ, ഉണ്ണിരവി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴഞ്ചേരി സി .ഐ. ജി.സന്തോഷ്‌ കുമാറിന് കൈക്ക് പരിക്കുണ്ട്. അൻപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.