പത്തനംതിട്ട- എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന നിര്യാതനായ വെണ്ണിക്കുളം ഹരിശ്രീയിൽ പ്രൊഫ. ടോണി മാത്യുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 7ന് വെണ്ണിക്കുളത്തെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.