മല്ലപ്പള്ളി: ചൊവ്വാഴ്ച നടന്ന ഹർത്താലിനിടെ മല്ലപ്പള്ളി ടൗണിൽ കാർ തടഞ്ഞ കേസിൽ അഞ്ചുപേർ അറസ്റ്റിലായി. വായ്പൂര് കുഴിക്കാട്ട് മുഹമ്മദ് സലിം (52), പുള്ളോലിതടത്തിൽ നിസാം (27), പെരുമ്പാറ കരിമ്പനക്കൽ താജുദീൻ, തൊണ്ടിയാർവയലിൽ നൗഫൽ റഹ്മാൻ (21), ഇലവയിൽ ലുബിർ റഹ്മാൻ (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പന്തളം അമൃത സ്‌കൂൾ അദ്ധ്യാപകൻ എഴുമറ്റൂർ മംഗലോലിക്കൽ അരുൺ മോഹൻ, ഭാര്യ അഹല്യ, ഒരുവയസുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യാത്രാതടസം സൃഷ്ടിച്ചത്.