കോഴഞ്ചേരി : കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയിൽ സംസ്ഥാന തലത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് 12ാം സ്ഥാനത്തും ജില്ലാടിസ്ഥാനത്തിൽ ഒന്നാംസ്ഥാനത്തുംഎത്തി. ജനറൽ വിഭാഗത്തിൽ 1,32,54,252 രൂപയും, എസ്.സി. വിഭാഗത്തിൽ 7279,186 രൂപയും മെയിന്റനൻസ് ഗ്രാന്റിൽ 13,11,923 രൂപയും ചെലവഴിച്ചു.
പദ്ധതി വിഹിതത്തിന്റെ 55.10 ശതമാനം ചെലവഴിച്ചാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. നെൽകൃഷിക്ക് കൂലിച്ചെലവ് സബ്‌സിഡി പദ്ധതി10 ലക്ഷം, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി178 ലക്ഷം, പാലിന്റെ സബ്‌സിഡി പദ്ധതി 10 ലക്ഷം, കാലിത്തീറ്റ വിതരണം 5 ലക്ഷം, യുവാക്കൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് 5 ലക്ഷം, ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി 2.74 ലക്ഷം, അംഗൻവാടി പോഷകാഹാര പദ്ധതി 1 ലക്ഷം, പാലിയേറ്റീവ് കെയർ1.95 ലക്ഷം, ആശ്രയപദ്ധതി 2.75 ലക്ഷം, പിഎംഎവൈ പാർപ്പിട പദ്ധതി 28 ലക്ഷം, ലൈഫ് മിഷൻ പദ്ധതി47 ലക്ഷം, സിഎച്ച്എസിയിൽ മരുന്ന് 3.48 ലക്ഷം, സിഎച്ച്എസി സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതി 4.8 ലക്ഷം , എസ്.സി. കോളനിയിൽ ജീവിത ശൈലി രോഗ നിർണ്ണയ പദ്ധതി 3.4 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതി 10 ലക്ഷം, എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.