മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിൽ സർപ്പദുരിത ശാന്തിക്കായുള്ള സർപ്പബലി 23ന് നടക്കും.വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രം തന്ത്രി ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.രാവിലെ 6.30ന് മഹാഗണപതിഹോമം,9.30ന് നൂറുംപാലും, വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി ചടങ്ങുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് എസ്.രവീന്ദ്രൻ, സെക്രട്ടറി ഗോപാലപിള്ള എന്നിവർ അറിയിച്ചു.