അടൂർ: പൗരത്വ നിഷേധത്തിനെതിരെ അടൂർ താലൂക്ക് മുസ്ലിം ജമാഅത്ത് കോഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കുമെന്ന് ചെയർമാൻ റഷീദാലി കൊച്ചുവിളയും കൺവീനർ ഷാജി പഴകുളവും അറിയിച്ചു.
ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രതിഷേധ ബഹുജന റാലി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിക്കും. പൊതുസമ്മേളനം കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഇമാം കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്രഫ് മൗലവി മുഖ്യാതിഥിയാണ്. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദീൻ മന്നാനി ഇരവുംപാലം മുഖ്യ പ്രഭാഷണം നടത്തും. സൈനുദീൻ ബാഖവി, സിറാജുദീൻ മൗലവി, സാബിർ മുഹമ്മദ് ബാഖവി, അമീൻ മൗലവി, ഷംസുദ്ദീൻ കടയ്ക്കാട്, രാജാഖരീം പറക്കോട്, നാസർ പഴകുളം, താജുദീൽ പുലിക്കുളത്ത്, അൻസാരി ഏഴംകുളം, കെ ബി എസ് മുബാറക്ക്, അൻസാരി ഏനാത്ത് എന്നിവർ നേതൃത്വം നൽകും.