പത്തനംതിട്ട: അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 28, 29, മാർച്ച് 1 തീയതികളിൽ നടക്കും. അടൂർ സ്മിതാ തീയേറ്ററിലാണ് മേള നടക്കുന്നത്. ലോക സിനിമ, ഇന്ത്യൻ സിനിമ, പ്രാദേശിക സിനിമ, മാസ്റ്റേഴ്‌സ് സെക്ഷൻ എന്നീ വിഭാഗങ്ങളിലായി 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ ചടങ്ങുകളിലായി സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിൽ നിന്നുള്ള പ്രമുഖർ പെങ്കടുക്കും .പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡെലിഗേറ്റ് പാസിന്റെ വിതരണ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. എസ്. ബിജു, ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ, ജനറൽകൺവീനർ സി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.