മുറിഞ്ഞകൽ: എസ്.എൻ.ഡി.പി യോഗം മുറിഞ്ഞകൽ 175ാം ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുക്ഷേത്രത്തിലെ മണ്ഡലചിറപ്പ് സമാപനവും അഖണ്ഡനാമജപവും 27ന് നടക്കുമെന്ന് പ്രസിഡന്റ് വി.പി.സലിംകുമാറും സെക്രട്ടറി അഡ്വ.കെ.അനിലും അറിയിച്ചു. രാവിലെ ആറിന് ഗുരുപൂജ, മധുശാന്തിയുടെ നേതൃത്വത്തിൽ മഹാശാന്തിഹവനം, വൈത്തിരി അഖണ്ഡ നാമസമിതിയുടെ അഖണ്ഡനാമജപം, അന്നദാനം. മഹാദീപക്കാഴ്ചയിൽ ഗുരുപ്രസാദ് സ്വാമികൾ ഭദ്രദീപം തെളിയിക്കും. തുടർന്ന് പ്രസാദ വിതരണം.