കോന്നി: സംസ്​ഥാന സർക്കാരിന്റെ ഹരിത കേരളം മിഷൻ ഭാഗമായി കലഞ്ഞൂർ പഞ്ചായത്തിൽ നീർത്തട ശുചീകരണം കെ.യു.ജെനീഷ് കുമാർ എം.എൽ.എ ഉദ്ഘടാനം ചെയ്തു.പഞ്ചായത്ത്​ പ്രസിഡന്റ്​ മനോജ്​ കുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമൺകാവ് മുതൽ മൂഴി വരെയുള്ള 12 കിലോമീറ്റർ തോടാണ് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. പഞ്ചായത്ത്​ അംഗങ്ങളായ ശാന്തൻ,രാജി ബിജു,ലക്ഷ്മി അശോക്,രമ സുരേഷ്, എൻ.ആർ.ഇ.ജി.എൻജിനിയർ സിന്ധു,ഹരിത കേരളം കോർഡിനേറ്റർ അജിത, സി.ഡി.എസ്.ചെയർ പെഴ്‌സൻ ഉഷ മോഹൻ എന്നിവർ നേതൃത്വം നൽകി.