അടൂർ: അടൂർ മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂൾ രജതജൂബിലി ആഘോഷങ്ങൾ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻജിനിയർ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. രജതജൂബിലി പദ്ധതികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കെ.യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. രജതം പദ്ധതികളുടെ വിശദീകരണം പ്രഫ.ഡി.കെ. ജോണും ചാരിറ്റി പ്രോജക്ട് ഉദ്ഘാടനം പത്തനംതിട്ട പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാമും കലാസന്ധ്യ ഉദ്ഘാടനം പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യനും നിർവഹിച്ചു. മാനേജിംഗ് കമ്മിറ്റിയംഗം ജെയ്‌സ് തോമസ് സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ നിഷ എബി,വൈസ് പ്രിൻസിപ്പൽ രൂപബിബി, പിടിഎ ആക്ടിംഗ് പ്രസിഡന്റ് ദീപ അരുൺ,സ്‌കൂൾ പ്രധാനമന്ത്രി അലൻ ടി.സാം,ബിനിൽ ബിനു ദാനിയേൽ,മിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.