എലിമുള്ളംപ്ലാക്കൽ: നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയുടെ പിന്നിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. എലിമുള്ളുംപ്ലാക്കൽ മാത്തുമണ്ണിൽ വീട്ടിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ജസ്റ്റിൻ, പ്ലസ് വൺ വിദ്യാർത്ഥി ജസിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ എലിമുള്ളം പ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുൻപിലായിരുന്നു അപകടം. തണ്ണിത്തോട് ഭാഗത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിച്ച ഇവരുടെ വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കുവാതിരിക്കുവാൻ ബ്രേക്ക് ചെയ്തപ്പോൾ സ്‌കൂട്ടർ മുൻപിൽ സഞ്ചരിച്ച ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.