vineetha
മെഴുവേലി പത്മനാഭോദയം സ്കൂളിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ ഉദ്ഘാടനം ചെയ്യുന്നു

മേഴുവേലി: ശ്രീനാരായണഗുരു കോളേജിലെ എൻ.എസ്.എസ് സഹവാസക്യാമ്പ് പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.ഒ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ക്രിസ് ബാസ്റ്റിൻ ടോം, പ്രൊഫ. പി.ബി രാധാകൃഷ്ണൻ, പ്രൊഫ. പി.ജി അജിത, വോളണ്ടിയർ സെക്രട്ടറി നാസിമാ നവാസ് എന്നിവർ പ്രസംഗിച്ചു.
മെഴുവേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ഇത്തവണത്തെ ക്യാമ്പിന്റെ ലക്ഷ്യം. 26ന് സമാപിക്കും.