ഇളമണ്ണൂർ: ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ 26മത് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭമായി.കൊല്ലം അഭിലാഷ് കീഴൂട്ടാണ് യജ്ഞാചാര്യൻ, വൈകിട്ട് 6.05ന് പൂർണകുംഭത്തോട് കൂടി ആചാര്യവരണം,ദീപാരാധന,6.45ന് ഭദ്രദീപ പ്രകാശനവും നടന്നു.ചടങ്ങിൽ 2018 -2019 വർഷത്തെ വനമിത്ര പുരസ്കാര ജേതാവ് ഡോ.അഭിലാഷ് ഹിൽവ്യൂ ബഗ്ലാവിനെ ദേവസ്വം ഭരണസമിതിയുടെയും ഭക്തജനങ്ങളും ചേർന്ന് ആദരിച്ചു.ദേവസ്വം പ്രസിഡന്റ് സി.ആർ.രഘുകുമാർ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി എസ്.രതീഷ് സ്വാഗതമാശംസിച്ചു.കരയോഗം പ്രസിഡന്റ് അഡ്വ.ബി ഉണ്ണികൃഷ്ണൻ,സെക്രട്ടറി മന്മദൻ നായർ,പി.ജി കൃഷ്ണകുമാർ ,കെ . സേതു കുമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണവും യജ്ഞാചാര്യന്റെ പ്രഭാഷണവും നടന്നു.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന ഹിന്ദുമത സമ്മേളനത്തിൽ വിവിധ അദ്ധ്യാത്മിക നേതാക്കൾ പ്രഭാഷണംനടത്തും. 27ന് യഞ്ജം സമാപിക്കും.