പത്തനംതിട്ട: പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം ഇൻഡ്യയെ ഏകാധിപത്യ ഭരണത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടാഴ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ, ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എം സി ഷെരീഫ്, കെ ജാസിംകുട്ടി, റോഷൻ നായർ, സിന്ധു അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൽസൺ ടി കോശി, അബ്ദുൾ കലാം ആസാദ്, രജനി പ്രദീപ്, ആൻ മരിയ അനിൽ, അൻസർ മുഹമ്മദ്, എം എ സിദ്ദിഖ്, എം എം പി ഹസ്സൻ, നാസർ തോണ്ടമണ്ണിൽ, കെ ആർ അജിത് കുമാർ, അഫ്സൽ ആനപ്പാറ, ജോസ് കൊടുംതറ, പി എം അമീൻ, എ ഫറൂക്ക്, അജിത്ത് മണ്ണിൽ, എം പി രാജു, അഫ്സൽ വി ഷേക്ക്, എ എം ഷാജി, ആസാദ്, എ അഷറഫ്, ഏബൽ മാത്യു, ഷെബീർ അഹമ്മദ്, ഷാനവാസ് പെരിങ്ങമല എന്നിവർ പ്രസംഗിച്ചു.