പത്തനംതിട്ട: ദേശീയ പണിമുടക്കിന് മുന്നോടിയായി നടന്ന ഐക്യട്രേഡ് യൂണിയൻ മുനിസിപ്പൽ കാൽനട ജാഥ എെ.എൻ.ടി.യുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.അനിൽകുമാർ ജി.ഗിരീഷ് കുമാർ സക്കീർ അലങ്കാരത്ത്, രമേശ് ആനപ്പാറ, ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ ഇക്ബാൽ, സജി കെ.സൈമൺ, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ, ജാഥാംഗം രാജേന്ദ്രൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.