തിരുവല്ല: കള്ളുഷാപ്പിൽ കയറി ജീവനക്കാരന്റെ പണം മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇടിഞ്ഞില്ലം ഷാപ്പിലെ ബംഗാൾ സ്വദേശിയായ ജീവനക്കാരന്റെ 9000 രൂപയും, മൊബൈൽ ഫോണും കഴിഞ്ഞ 30 ന് ഷാപ്പിന്റെ കതക് കുത്തിതുറന്ന് മോഷ്ടിച്ച പെരുന്തുരുത്തി നെടുംപറമ്പിൽ ഷിബു തോമസ് (25) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ റിമാൻഡ് ചെയ്തു.