തിരുവല്ല. കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഗവർണർ തന്നെ അടിക്കടി പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുള്ളത് വിചിത്രമാണെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരി സമിതിയംഗം ജോസഫ്.എം.പുതുശേരി കുറ്റപ്പെടുത്തി.പൗരത്വ ഭേദഗതി നിയമ ബില്ലിനെതിരെയും, അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും,ട്രഷറി നിയന്ത്രണത്തിനെതിരെയും,നെൽസംഭരണ കുടിശിക കർഷകർക്ക് നൽകാത്ത സർക്കാർ നിലപാടിനെതിരെയും കേരള കോൺഗ്രസ് (എം)തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും, ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വറുഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.ചെറിയാൻ പോളച്ചിറക്കൽ,സാം ഈപ്പൻ,അം​ബികാ മോഹൻ,ജോ ഇലഞ്ഞിമൂട്ടിൽ, ബിജു ലങ്കാഗിരി,ഷിബു വർക്കി,മനു ജോസഫ്, ജേക്കബ് മാമ്മൻ, ജോസഫ് ഇമ്മാനുവേൽ,ജോൺ ഏബ്രഹാം,ജോയി ആറ്റുമാലിൽ, ബാബു പുല്ലരിക്കാട്ട്,ഐസക്ക് തോമസ്,വി.ജെ.റെജി, മഞ്ജു.എം.രാജൻ, ദീപക് മാമ്മൻ,ജോജി.പി.തോമസ് എന്നിവർ പ്രസംഗിച്ചു. മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിന് ജോർജ്ജ് ഈപ്പൻ,സരോജ് കിഴക്കേപറമ്പിൽ, ശാന്തമ്മ മാത്യു, ഷീല വറുഗീസ്,റീന ചാലക്കുഴി,ഏലിയാമ്മ തോമസ്,ജെയിംസ് കാക്കനാട്ടിൽ, മനേജ് മഠത്തുംമൂട്ടിൽ,വിശ്വനാഥൻ, ജെയിംസ് മഞ്ചേരിക്കുളം, ബിജു അലക്‌സ് മാത്യു,ചാൾസ് ചാമത്തിൽ,ജേക്കബ് ചെറിയാൻ,രാജൻ വറുഗീസ്,സൂസമ്മ തോമസ്,ആനി ഏബ്രഹാം,ഡെയ്‌സി വറുഗീസ്,തോമസ് വഞ്ചിപ്പാലം,ജേക്കബ് ജോർജ്, ടി.എം.മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.