21-konnifest
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങിയ കോന്നി ഫെസ്റ്റ് അടൂർ പ്രകാശ് എം.പി. ഉത്ഘാടനം ചെയ്യുന്നു

കോന്നി: കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി ഫെസ്റ്റിന് തുടക്കമായി. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. നടൻ മാമുക്കോയ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ജനുവരി 1 ന് സമാപിക്കും. ഇന്ന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, രാത്രി 7 ന് പകർന്നാട്ടം, 22 ന് രാത്രി 7 ന് കോമഡി വിസ്മയം, 23 ന് രാത്രി 6.30 ന് കലാസന്ധ്യ സീരിയൽ താരം ഗൗരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് 6ന് കോമഡി ഉത്സവം, 7.30 ന് ഗാനമേള, 25 ന് രാത്രി 7 ന് സാന്താക്ലോസ് സംഗമം, 7:30 ന് കതിരാട്ടം, 26 ന് 6 ന് നൃത്തസന്ധ്യ, 7 ന് മ്യൂസിക് ആന്റ് ഡാൻസ് ലൈവ് ഷോ, 27 ന് 6 ന് സംഗീത സന്ധ്യ, 7 ന് മ്യൂസിക്കൽ റിയാലിറ്റി ഷോ, 28 ന് രാത്രി 7 ന് മെഗാഷോ, 29 ന് 2ന് പ്രവാസി സംഗമം, 7ന് കലാ സന്ധ്യ സീരിയൽ സംവിധായകൻ ഗിരീഷ് കോന്നി ഉദ്ഘാടനം ചെയ്യും. 7:30 ന് മെഗാഷോ, 30 ന് 7ന് കോമഡിഷോ, 31 ന് രാവിലെ 10 മുതൽ വ്യക്തിത്വ വികസന കളരി, 6 ന് കലാസന്ധ്യ, 7 ന് ന്യൂ ഈയർ കാർണ്ണിവൽ, 1 ന് 6 ന് സമാപന സമ്മേളനം, 7ന് മെഗാ ഗാനമേള,