കോഴഞ്ചേരി : തിരുവിതാംകൂർ മഹാരാജാവ് ശബരിമല ശ്രീധർമ്മശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്തുവാൻ സർപ്പിച്ച തങ്കയങ്കി വഹിച്ചുള്ള ഭക്തി സാന്ദ്രമായ രഥഘോഷയാത്രയ്ക്ക് കോഴഞ്ചേരി തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11.30 ന് കോളേജ് ജംഗ്ഷനിലുള്ള അയ്യപ്പമണ്ഡപത്തിൽ നെൽപറ നൽകി സ്വീകരണം നൽകുന്നു. ഭക്തജനങ്ങൾക്ക് തങ്കയങ്കി കണ്ട് കാണിക്കയർപ്പിക്കുവാനും ദർശനം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് തിരുവാഭരണ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.