കോന്നി: ഇക്കോ ടൂറിസം സെന്ററിലെ മൂന്നര വയസുള്ള കുട്ടിയാനയുടെ കാലിലെ നീര് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ ഇ.കെ.ഈശ്വരന്റെ നേതൃത്വത്തിലുള്ള മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിലെ ഒൻപതഗ സംഘം പരിശോധിച്ചു. അറ് മാസമായി കുട്ടിയാനയുടെ കാലിൽ വേദനയും നീരുമുണ്ടായിരുന്നു.കാലിൽ അധികത്തിലുള്ള രണ്ട് നഖങ്ങൾ വളർന്ന് നടക്കുമ്പോൾ തറയിലുരസിയുണ്ടായ അസ്വസ്ഥതയാണ് നീരിനും, വേദനയ്ക്കും കാരണമായതെന്നാണ് നിഗമനം.