പുന്നക്കുളഞ്ഞി: പുന്നക്കുളഞ്ഞി ജംഗഷനിൽ ട്രാൻസ്‌ഫോർമറിന് സമീപം സ്ഥാപിച്ചിട്ടുളള സ്ട്രീറ്റ് ലൈറ്റിന്റെ മെയിൻ സ്വിച്ച് അർദ്ധരാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിതായി പരാതി. മഴവെള്ളം കയറി അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഇപ്പോൾ കൂടുതലാണ് . പൊലീസ് പെട്രോളിംഗ് രാത്രിയിൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.